ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന ലോക പോലീസ് ഉച്ചകോടിയുടെ നാലാമത് പതിപ്പ് 2025 മെയ് 13, ചൊവ്വാഴ്ച ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
بالرؤية الثاقبة لقيادتنا الرشيدة، التي جعلت الأمن حجر أساس في مسيرة نهضتنا واستقرارنا وريادتنا، تحتضن دبي اليوم القمة الشرطية العالمية، التي تحولت إلى منارة دولية لتلاقي العقول وتعزيز تكامل أجهزة إنفاذ القانون حول العالم.
— سيف بن زايد آل نهيان (@SaifBZayed) May 13, 2025
وعبر هذه المنصة الإماراتية، وبمشاركة أكثر من 110 دول،… pic.twitter.com/DT6yfwillE
യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് സംഘടിപ്പിക്കുന്ന ഈ ത്രിദിന ഉച്ചകോടി നടക്കുന്നത്.

ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനാണ് നാലാമത് ലോക പോലീസ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് വേൾഡ് പോലീസ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
നാലാമത് ലോക പോലീസ് ഉച്ചകോടി മെയ് 15 വരെ നീണ്ട് നിൽക്കും. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ആഗോളതലത്തിൽ ഏകീകൃതമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വിളംബരം ചെയ്താണ് നാലാമത് ലോക പോലീസ് ഉച്ചകോടി ആരംഭിച്ചത്.
സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമായി 2024-ൽ മാത്രം നൂറ് ബില്യൺ ഡോളർ മൂല്യമുള്ള സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായും, ഡാർക്ക് വെബിൽ വില്പനചെയ്യപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. കേവലം ഒരു വർഷത്തിനിടയിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉണ്ടായിട്ടുള്ള 42 ശതമാനം വർദ്ധനവ് ഈ വിപത്തിനെ ഒത്തൊരുമിച്ച് പ്രതിരോധിക്കേണ്ടതിന്റെ പ്രാധ്യാന്യം ചൂണ്ടിക്കാട്ടുന്നു.
പോലീസ് സേനകൾ നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച സമഗ്രപഠനങ്ങൾ നടത്തുന്നതിനും, നിയമപാലനമേഖലയിലും, സുരക്ഷാ മേഖലയിലുമുള്ള ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും തന്ത്രങ്ങളും നൂതനത്വങ്ങളും പരിചയപ്പെടുന്നതിനും സമാനതകളില്ലാത്ത പ്ലാറ്റ്‌ഫോമാണ് ലോക പോലീസ് ഉച്ചകോടി. പോലീസ് അധികൃതർ, വിവിധ നിയമ നിർവ്വഹണ ഏജൻസികളുടെ പ്രതിനിധികൾ, ഈ മേഖലയിലെ ആഗോളരംഗത്തെ പ്രമുഖർ, ലോക സംഘടനകൾ തുടങ്ങിയവർ ഈ ഈ ത്രിദിന ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും അവതരിപ്പിക്കുന്നതിനും, ഇവയെക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കുന്നതിനും, ഇത്തരം സേവനങ്ങൾ വില്പന ചെയ്യുന്നതിനും, വാങ്ങുന്നതിനും പോലീസ് സേനകൾക്കും, അന്താരാഷ്ട്ര കമ്പനികൾക്കും ഈ ഉച്ചകോടി അവസരമൊരുക്കുന്നു. അത്യാധുനിക പോലീസിംഗ്, സുരക്ഷാ സാങ്കേതിക സേവന മേഖലകളിലെ അതിനൂതനമായ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു അതുല്യമായ ആഗോള പ്രദർശനമാണിത്.
Cover Image: Dubai Police.