കുവൈറ്റ്: ബലിപെരുന്നാളിന് പൊതുമേഖലയിൽ 5 ദിവസത്തെ അവധി

Kuwait

കുവൈറ്റിൽ പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റി സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച വരെ 5 ദിവസത്തെ അവധിയാണ് കുവൈറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. അവധിക്ക് ശേഷം ഓഗസ്റ്റ് 4, ചൊവ്വാഴ്ച്ച മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

യു എ ഇയിലെ സർക്കാർ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 2, ഞായറാഴ്ച്ച വരെ നാലു ദിവസത്തേക്കായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.