സൗദി അറേബ്യ: ട്രാഫിക് പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതി അവസാനിച്ചു

GCC News

സൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി 2025 ഏപ്രിൽ 18-ന് അവസാനിച്ചു. 2025 ഏപ്രിൽ 19-ന് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് ഇത്തരം ഒരു ഇളവ് പ്രഖ്യാപിച്ചിരുന്നത്. ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട് 2025 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള എല്ലാ പിഴതുകകളും അമ്പത് ശതമാനം ഇളവോടെ അടച്ച് തീർക്കാൻ അധികൃതർ അവസരം നൽകിയിരുന്നു.

ഈ പദ്ധതിയുടെ കാലാവധി അവസാനിച്ചതായും, പൊതുജനങ്ങൾ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.