എമിറേറ്റിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം 2023 ജനുവരി 20-ന് അവസാനിക്കുമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. 2023 ജനുവരി 16-നാണ് ഷാർജ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഈ പദ്ധതിയുടെ പ്രയോജനം 2023 ജനുവരി 20-ന് മുൻപായി ഉപയോഗപ്പെടുത്താൻ പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഷാർജ പോലീസ് വെബ്സൈറ്റ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ്, പേയ്മെന്റ് കിയോസ്കുകൾ എന്നിവ ഉപയോഗിച്ച് ഈ പിഴതുകകൾ അടയ്ക്കാവുന്നതാണ്.
യു എ ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ വർഷം നവംബർ അവസാനം ഷാർജ പോലീസ് ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചത്. 2022 ഡിസംബർ 1 മുതൽ 2023 ജനുവരി 20 വരെ 51 ദിവസത്തെ കാലയളവിലാണ് ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് ഒഴികെയുള്ള പിഴതുകകൾക്ക് അമ്പത് ശതമാനം ഇളവ് അനുവദിച്ചിരുന്നത്.
2022 ഡിസംബർ 1-ന് മുൻപ് ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നത്. ഇതോടൊപ്പം ഇത്തരം പിഴതുകകളോടൊപ്പം ചുമത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകൾ, വാഹനം പിടിച്ചെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട തുകകൾ എന്നിവ റദ്ദ് ചെയ്യാനും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചിരുന്നു.
Cover Image: WAM.