ഒമാൻ: വന്ദേ ഭാരത് നാലാം ഘട്ടം; 6 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തി

GCC News

വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 6 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നാലാം ഘട്ടത്തിൽ 16 പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഇത് കൂടാതെ പുതിയതായി ഉൾപ്പെടുത്തിയ സർവീസുകളുടെ വിവരങ്ങളാണ് എംബസി ഇന്ന് (ജൂലൈ 2) പങ്ക് വെച്ചത്.

പുതിയതായി പ്രഖ്യാപിച്ച വിമാന സർവീസുകൾ:

  • 8 ജൂലൈ – മസ്കറ്റ് – ദൽഹി
  • 8 ജൂലൈ – മസ്കറ്റ് – ചെന്നൈ
  • 11 ജൂലൈ – മസ്കറ്റ് – ലക്നൗ
  • 12 ജൂലൈ – മസ്കറ്റ് – തിരുവനന്തപുരം
  • 13 ജൂലൈ – മസ്കറ്റ് – ഹൈദരാബാദ്
  • 14 ജൂലൈ – മസ്കറ്റ് – ബാംഗ്ലൂർ – മംഗളുരു

നേരത്തെ പ്രഖ്യാപിച്ച വിമാനങ്ങളിൽ 11 എണ്ണം കേരളത്തിലേക്കാണ് സർവീസ് നടത്തുന്നത്.