ദുബായ്: ആറാമത് DXB സ്നോ റൺ മെയ് 18-ന്

GCC News

DXB സ്നോ റണ്ണിന്റെ ആറാമത് പതിപ്പ് 2025 മെയ് 18-ന് സംഘടിപ്പിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

മാൾ ഓഫ് ദി എമിറേറ്റ്സിലെ സ്കീ ദുബായിൽ സ്ഥിതി ചെയ്യുന്ന സ്നോ ഹാളിലായിരിക്കും ഈ മഞ്ഞിലെ ഓട്ടമത്സരം സംഘടിപ്പിക്കുന്നത്. പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ മത്സരമാണ് ‘DXB സ്നോ റൺ’.

ദുബായ് സ്പോർട്സ് കൗൺസിൽ, മജീദ് അൽ ഫുതൈമ് എന്നിവർ സംയുക്തമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.