80-ന്റെ നിറവിൽ ഗാനഗന്ധർവൻ – ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നു കൊണ്ട് പ്രവാസി ജംഗ്ഷൻ.

Kerala News

ഗാനഗന്ധർവൻ കെ ജെ യേശുദാസിന് എൺപതാം പിറന്നാൾ ദിനത്തിൽ ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നു കൊണ്ട് പ്രവാസി ജംഗ്ഷൻ. പ്രവാസികൾക്കെന്നും നാടിനെ ബന്ധിപ്പിക്കുന്ന കണ്ണികളിലൊന്നാണ് മലയാള ഗാനങ്ങൾ, അതിൽ ഈ ശബ്ദത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്.

അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഈ വരികൾക്ക് കൂടുതൽ ശക്തിയും ഈണവും ലഭിക്കുന്നതായി പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്… “ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവ്വരും, സോദരത്ത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്…” മനസ്സിൽ പതിഞ്ഞ ഈരടികളോരോന്നും ഈ ആയുസ്സിൽ ലഭിച്ച വലിയ പുണ്യമായി ഓരോ മലയാളികളും കരുതുന്നു.

നമ്മൾ ഓരോ മലയാളികളുടെയും പേരിൽ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ…

ഈ ആഘോഷവേളയിൽ പ്രവാസി ഭാരതി 1539 AM പ്രത്യേക തത്സമയ പരിപാടി “ഗാനഗന്ധർവ്വന് സ്നേഹപൂർവ്വം” അവതരിപ്പിച്ചു .

സസ്നേഹം
പ്രവാസി ജംഗ്ഷൻ ടീം

Listen Live : https://livelisten.pravasibharathi.com/

Leave a Reply

Your email address will not be published. Required fields are marked *