പുതുവർഷാഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകുന്നതിനായി 2021 ജനുവരി 1, വെള്ളിയാഴ്ച്ച ദുബായ് മെട്രോ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് RTA പൊതുഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നത്.
പുതുവർഷവേളയിൽ താഴെ പറയുന്ന സമയക്രമങ്ങളിലാണ് ദുബായ് മെട്രോ പ്രവർത്തിക്കുന്നത്:
- റെഡ് ലൈൻ – ഡിസംബർ 31, വ്യാഴാഴ്ച്ച രാവിലെ 5.00 മുതൽ 2021 ജനുവരി 2-നു 1.00 am വരെ തുടർച്ചയായി 44 മണിക്കൂർ.
- ഗ്രീൻ ലൈൻ – ഡിസംബർ 31, വ്യാഴാഴ്ച്ച രാവിലെ 5.30 മുതൽ 2021 ജനുവരി 2-നു 1.00 am വരെ തുടർച്ചയായി 43.5 മണിക്കൂർ.
ഡിസംബർ 31-ന് വൈകീട്ട് 5.00 മണി മുതൽ 2021 ജനുവരി 1-ന് രാവിലെ 6.00 വരെ ബുർജ് ഖലീഫ സ്റ്റേഷൻ അടച്ചിടുന്നതാണ്.
ട്രാം സർവീസ്:
ഡിസംബർ 31-ന് രാവിലേ 6.00 മുതൽ 2021 ജനുവരി 2-നു 1.00 am വരെ.
പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർമ്മിത ബുദ്ധിയുടെ സഹായം ഉൾപ്പടെയുള്ള നിരവധി നടപടികളാണ് ദുബായ് പോലീസ് നടപ്പിലാക്കുന്നത്.