പുതുവർഷം: ജനുവരി 1-ന് ദുബായ് മെട്രോ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് RTA

UAE

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകുന്നതിനായി 2021 ജനുവരി 1, വെള്ളിയാഴ്ച്ച ദുബായ് മെട്രോ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് RTA പൊതുഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നത്.

പുതുവർഷവേളയിൽ താഴെ പറയുന്ന സമയക്രമങ്ങളിലാണ് ദുബായ് മെട്രോ പ്രവർത്തിക്കുന്നത്:

  • റെഡ് ലൈൻ – ഡിസംബർ 31, വ്യാഴാഴ്ച്ച രാവിലെ 5.00 മുതൽ 2021 ജനുവരി 2-നു 1.00 am വരെ തുടർച്ചയായി 44 മണിക്കൂർ.
  • ഗ്രീൻ ലൈൻ – ഡിസംബർ 31, വ്യാഴാഴ്ച്ച രാവിലെ 5.30 മുതൽ 2021 ജനുവരി 2-നു 1.00 am വരെ തുടർച്ചയായി 43.5 മണിക്കൂർ.

ഡിസംബർ 31-ന് വൈകീട്ട് 5.00 മണി മുതൽ 2021 ജനുവരി 1-ന് രാവിലെ 6.00 വരെ ബുർജ് ഖലീഫ സ്റ്റേഷൻ അടച്ചിടുന്നതാണ്.

ട്രാം സർവീസ്:

ഡിസംബർ 31-ന് രാവിലേ 6.00 മുതൽ 2021 ജനുവരി 2-നു 1.00 am വരെ.

പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർമ്മിത ബുദ്ധിയുടെ സഹായം ഉൾപ്പടെയുള്ള നിരവധി നടപടികളാണ് ദുബായ് പോലീസ് നടപ്പിലാക്കുന്നത്.