അബുദാബി സിറ്റിയിലെ E25 സെക്ടറിൽ ഏതാനം പൊതു പാർക്കിങ്ങ് ഇടങ്ങൾ പുതിയതായി ഒരുക്കിയതായി അധികൃതർ അറിയിച്ചു. മാർച്ച് 27-നാണ് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ സെക്ടറിലെ വാഹനഗതാഗതം കൂടുതൽ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് മുൻസിപ്പാലിറ്റി ഈ പൊതു പാർക്കിങ്ങ് ഇടങ്ങൾ തുറന്നിട്ടുള്ളത്. E25 സെക്ടറിൽ അൽ മമൗറ സ്ട്രീറ്റ്, അൽ ബഹ്ർ ടവർ എന്നിവയ്ക്ക് സമീപമായാണ് പൊതു പാർക്കിങ്ങ് ഇടങ്ങൾ ഒരുക്കിയിട്ടുള്ളത്. 3.5 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് ഈ പൊതു പാർക്കിങ്ങ് ഇടങ്ങൾ പണിതീർക്കുന്നതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.