അബുദാബി ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ, ബിസിനസ് അവന്യൂ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന BLS ഇന്ത്യൻ പാസ്സ്‌പോർട്ട്, വിസ സേവന കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജൂൺ 1-നാണ് എംബസി ഇക്കാര്യം ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കിയത്.
ബിസിനസ് അവന്യൂ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന BLS കേന്ദ്രം അൽ റീം ഐലൻഡിലെ ഷംസ് ബൊട്ടീക്ക് മാളിലേക്കാണ് പ്രവർത്തനം മാറ്റിയിട്ടുള്ളതെന്നും, ഇനിമുതൽ ഈ പുതിയ ഇടത്ത് നിന്നായിരിക്കും സേവനങ്ങൾ നൽകുന്നതെന്നും എംബസി അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനകേന്ദ്രത്തിന്റെ പുതിയ അഡ്രസ്:
Shams Boutik (The mall),
Level 1, Shop No 32, Al Rayfah St,
Al Reem Island, Abu Dhabi.
Tel: +971 4 387 5667.
Landmark: Opposite to Burjeel Hospital.
ഈ കേന്ദ്രം രാവിലെ 9 മണിമുതൽ വൈകീട്ട് 6 വരെ (ശനി മുതൽ വ്യാഴം വരെ) പ്രവർത്തിക്കുന്നതാണ്. കേന്ദ്രത്തിൽ നിന്ന് സേവനങ്ങൾക്കായുള്ള ടോക്കണുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെയും, പിന്നീട് ഒരു മണിക്കൂർ ഇടവേളയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെയുമാണ് നൽകുന്നത്. ആദ്യമെത്തുന്നവർക്ക് ആദ്യം സേവനം നൽകുന്ന രീതിയിലാണ് ടോക്കൺ നൽകുന്നതെന്നും, പരിമിതമായ അളവിലാണ് ഈ കേന്ദ്രത്തിൽ നിന്ന് ടോക്കണുകൾ നൽകുന്നതെന്നും BLS അറിയിച്ചിട്ടുണ്ട്.
https://www.blsindiavisa-uae.com/passport/passport-contact-us.php എന്ന വിലാസത്തിൽ നിന്ന് യു എ ഇയിൽ പ്രവർത്തിക്കുന്ന BLS സേവനകേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്.