ഒമാൻ: ആഭ്യന്തര വിമാന സർവീസുകളിൽ വാക്സിനേഷൻ നിർബന്ധമാക്കിയതായി വ്യോമയാന വകുപ്പ്

Oman

ജൂലൈ 9 മുതൽ സലാല, ഖസബ് വിമാനത്താവളങ്ങളിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകളിൽ ഒരു ഡോസെങ്കിലും COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത പൗരന്മാർക്കും, പ്രവാസികൾക്കും യാത്രാനുമതി നൽകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ധോഫർ, മുസന്ദം ഗവർണറേറ്റുകളിലെ നിവാസികൾക്ക് ഈ തീരുമാനം ബാധകമല്ല.

https://twitter.com/CAAOMN/status/1413185077685673990

ഇത് സംബന്ധിച്ച് 16/2021 എന്ന വിജ്ഞാപനം CAA ജൂലൈ 8-ന് പുറത്തിറക്കിയിട്ടുണ്ട്. സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഈ നടപടി. ജൂലൈ 9, വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിമുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

ഒമാനിൽ അംഗീകാരമുള്ള COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള വിദേശത്ത് നിന്നുള്ള സന്ദർശകർക്കും, ജി സി സി പൗരന്മാർക്കും ഈ രണ്ട് എയർപോർട്ടുകളിലേക്കുള്ള ആഭ്യന്തര സർവീസുകളിൽ യാത്ര അനുവദിക്കുന്നതാണ്.