ബഹ്‌റൈൻ: വിദ്യാലയങ്ങളിൽ 81 ശതമാനം ഹാജർ രേഖപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം

GCC News

2021-2022 അധ്യയന വർഷത്തെ ആദ്യ പ്രവർത്തി ദിനത്തിൽ രാജ്യത്തെ വിദ്യാലയങ്ങളിൽ 81 ശതമാനം വിദ്യാർത്ഥികൾ നേരിട്ട് ഹാജരായതായി ബഹ്‌റൈൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മജീദ് ബിൻ അൽ നുഐമി വ്യക്തമാക്കി. പുതിയ അധ്യയന വർഷത്തിൽ സുരക്ഷിതമായ അധ്യയനം ഉറപ്പാക്കുന്നതിനായി മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള ട്രാഫിക് ലൈറ്റ് അധിഷ്ഠിത മുൻകരുതൽ നടപടികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം രാജ്യത്തെ ഏതാനം വിദ്യാലയങ്ങളിൽ നേരിട്ടെത്തി അവ വിശകലനം ചെയ്തു.

ഓൺലൈൻ പഠനം തിരഞ്ഞെടുത്തിട്ടുള്ള വിദ്യാത്ഥികൾക്ക് അവ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. മജീദ് ബിൻ അൽ നുഐമി ആദ്യ അധ്യയന ദിനത്തിൽ ഏതാനം വിദ്യാലയങ്ങൾ സന്ദർശിക്കുകയും, വിദ്യാർത്ഥികളോടും, അധ്യാപകരോടും സംവദിക്കുകയും ചെയ്തു.

പരമാവധി വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ നേരിട്ടെത്തിക്കുന്നതിനായുള്ള എല്ലാ നടപടികളും മന്ത്രാലയം പൂർത്തിയാക്കിയതായും, നേരിട്ടുള്ള പഠനവും, വിദൂര പഠന രീതിയും ഏറ്റവും മികച്ച രീതിയിൽ സംയോജിപ്പിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Cover Photo: Bahrain Ministry of Education.