ഒമാൻ: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്‌ഫടികനിർമ്മിതമായ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

featured Oman

H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്‌ഫടികനിർമ്മിതമായ സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കി. 2021 സെപ്റ്റംബർ 15 ബുധനാഴ്ച്ചയാണ് ഒമാൻ പോസ്റ്റ് ഈ ക്രിസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയത്.

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള ആദ്യ സ്മാരക സ്റ്റാമ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ക്രിസ്റ്റലിൽ തീർത്ത സ്റ്റാമ്പ് പുറത്തിറക്കിയിട്ടുള്ളത്. പരിമിതമായ അളവിൽ നിർമ്മിച്ചിട്ടുള്ള ഈ ക്രിസ്റ്റൽ സ്റ്റാമ്പ് ഓപ്പറ ഗലേറിയയിലെ സ്റ്റാമ്പ്‌സ് ആൻഡ് കലക്റ്റിബിൾസ് ഷോപ്പിൽ ലഭ്യമാണെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചിട്ടുണ്ട്.

Source: Oman Post.

ഒമാൻ പോസ്റ്റ് ഓപ്പറ ഗലേറിയയിൽ ആരംഭിച്ചിട്ടുള്ള ‘സ്റ്റാമ്പ്‌സ് ആൻഡ് കലക്റ്റിബിൾസ്’ ഷോപ്പിന്റെ ഉദ്‌ഘാടനത്തോടൊപ്പമാണ് ഈ ക്രിസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുള്ളത്. ഒമാനിലെ സ്റ്റാമ്പുശേഖര തത്‌പരർക്ക് ഏറ്റവും മികച്ച ഒരു അനുഭവമാണ് ‘സ്റ്റാമ്പ്‌സ് ആൻഡ് കലക്റ്റിബിൾസ്’ വാഗ്ദാനം ചെയ്യുന്നതെന്ന് ഒമാൻ പോസ്റ്റ് വ്യക്തമാക്കി.

H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള ആദ്യ സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് 2021 ജൂലൈ മാസത്തിൽ പുറത്തിറക്കിയിരുന്നു.