സൗദി: രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത് രോഗപ്രതിരോധ ശേഷി നേടിയവരുടെ എണ്ണം 70 ശതമാനത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം

Saudi Arabia

രാജ്യത്ത് രണ്ട് ഡോസ് വാക്സിനെടുത്ത് കൊറോണ വൈറസിനെതിരായ രോഗപ്രതിരോധ ശേഷി നേടിയവരുടെ എണ്ണം 70 ശതമാനത്തിലെത്തിയതായി സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഫഹദ് അൽ ജലജെൽ പ്രഖ്യാപിച്ചു. നവംബർ 3-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂർത്തിയാക്കിയവരോട് ബൂസ്റ്റർ ഡോസ് എടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. COVID-19 പ്രതിരോധ മുൻകരുതൽ നടപടികൾ കർശനമായി തുടരാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.