ബഹ്‌റൈൻ: സൗത്തേൺ ഗവർണറേറ്റിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചു

GCC News

സൗത്തേൺ ഗവർണറേറ്റിലെ അവാലിയിൽ ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക്, ഇന്റർനാഷണൽ ആൻഡ് എനർജി സ്റ്റഡീസിന് (Derasat) സമീപമാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ഈ കേന്ദ്രത്തിൽ നിന്ന് പരിശോധനകൾ നടത്തുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിംഗ് ക്ലബിൽ നേരത്തെ പ്രവർത്തിച്ചിരുന്ന ഡ്രൈവ്-ത്രൂ കേന്ദ്രത്തിന് പകരമായാണ് അവാലിയിലെ പുതിയ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

New COVID-19 drive-thru testing center in Awali, Southern Governorate. Source: Bahrain MoH.

രാജ്യത്തെ COVID-19 ടെസ്റ്റിംഗ് നടപടികൾക്ക് കൂടുതൽ കരുത്ത് പകരുന്നതിനായാണ് ഈ പുതിയ പരിശോധനാ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഏറ്റവും നൂതനമായ മെഡിക്കൽ ഉപകരണങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.