ഖത്തർ: എക്സെപ്ഷണൽ റെഡ് ലിസ്റ്റിൽ പെടുന്ന ഏതാനം രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു

featured GCC News

COVID-19 രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള ‘ഹൈ റിസ്ക്’ രാജ്യങ്ങളുടെ പട്ടികയിൽ പെടുന്ന ഏതാനം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ ഒമിക്രോൺ എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

എക്സെപ്ഷണൽ റെഡ് ലിസ്റ്റിൽ പെടുന്ന സൗത്ത് ആഫ്രിക്ക ഉൾപ്പടെയുള്ള ഏഴ് രാജ്യങ്ങൾക്കാണ് ഖത്തർ പ്രത്യേക പ്രവേശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിബന്ധനകൾ 2021 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, ലെസോതോ, എസ്വതിനി, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് താഴെ പറയുന്ന പ്രത്യേക പ്രവേശന മാനദണ്ഡങ്ങളാണ് ഡിസംബർ 1 മുതൽ ബാധകമാകുന്നത്:

ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന ഖത്തർ റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ:

  • ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ, അതിന് ശേഷം 5 ദിവസത്തെ ഹോം ക്വാറന്റീൻ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
  • ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആദ്യ ദിനം തന്നെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർക്ക് ആറാം ദിനം മറ്റൊരു PCR ടെസ്റ്റ് നടത്തുന്നതാണ്. ഇതിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഏഴാം ദിനം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ, മുഴുവൻ ഡോസുകളും സ്വീകരിക്കാത്തവർ എന്നീ വിഭാഗങ്ങൾക്ക് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആദ്യ ദിനത്തിൽ ഹോട്ടലിൽ നിന്ന് ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർക്ക് ആറാം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഇതിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഏഴാം ദിനം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.

മുകളിൽ പറഞ്ഞിട്ടുള്ള ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾ ഒഴികെയുള്ള എക്സെപ്ഷണൽ റെഡ് ലിസ്റ്റിൽ പെടുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ:

പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ:

  • ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.
  • ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആദ്യ ദിനം തന്നെ (നേരത്തെ ഇത് 36 മണിക്കൂറിനിടയിലായിരുന്നു) ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ, മുഴുവൻ ഡോസുകളും സ്വീകരിക്കാത്തവർ എന്നീ വിഭാഗങ്ങൾക്ക് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആറാം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ് (ക്വാറന്റീൻ ഹോട്ടലിൽ വെച്ച്). ഇതിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഏഴാം ദിനം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.

സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ:

  • ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള സന്ദർശകർക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.
  • ഇവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആദ്യ ദിനം തന്നെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത സന്ദർശകർക്ക് പ്രവേശനം നൽകുന്നതല്ല.

https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ റെഡ്, ഗ്രീൻ, ‘ഹൈ റിസ്ക്’ എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള പട്ടികകൾ പുതുക്കി നിശ്ചയിക്കാനും ഖത്തർ തീരുമാനിച്ചിട്ടുണ്ട്. ഈ പുതുക്കിയ പട്ടിക 2021 ഡിസംബർ 1, ബുധനാഴ്ച്ച വൈകീട്ട് 6 മണിമുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഈ പുതുക്കിയ അറിയിപ്പ് പ്രകാരം ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളെയാണ് നിലവിൽ ഖത്തർ എക്സെപ്ഷണൽ റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.