മസ്കറ്റിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഡിസംബർ 5-നാണ് ROP ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ബുർജ് അൽ സഹ്വ റൌണ്ട് എബൌട്ട് മുതൽ മസ്കറ്റ് വിലായത് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും രണ്ട് ദിവസത്തേക്ക് പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. ഡിസംബർ 6-ന് രാവിലെ മുതൽ ഡിസംബർ 7-ന് വൈകീട്ട് 7 മണിവരെയാണ് ഈ പാർക്കിംഗ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്.