2020 ഫെബ്രുവരി 28 വെള്ളിയാഴ്ചയാണ് ആദ്യ Coronavirus കേസ് ന്യൂസിലാൻഡിൽ സ്ഥിരീകരിച്ചത്. ജനങ്ങൾ പേടിക്കേണ്ട അവസ്ഥയില്ലെന്ന് പറയുന്നുണ്ടെങ്കിലും, ജനങ്ങൾക്കിടയിൽ ഭീതി കൂടി വരികയാണ്.
ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുള്ള വ്യക്തിയുടെ നില മെച്ചപ്പെട്ട രീതിയിലാണ്. ഇതിനിടയിൽ വാർത്ത ജനങ്ങൾക്കിടയിൽ പരന്നതോടെ ഓക്‌ലൻഡിലെ സൂപ്പർമാർക്കറ്റുകളിൽ അത്യാവശ്യസാധനങ്ങൾ വാങ്ങുവാൻ നീണ്ട നിരയാണ് ഇന്നലെ മുതൽ. ഷോപ്പിംഗ് ചെയ്യുന്നവരുടെ എണ്ണം കൂടുന്ന കാരണം ഓക്‌ലൻഡിലെ സൂപ്പർമാർക്കറ്റുകൾ ഇന്ന് നിയന്ത്രിത പ്രവേശനമാണ്.
കൂടാതെ ഏകദേശം ഒരു മാസത്തോളമായി ന്യൂസിലൻഡിലെ ഷോപ്പുകളിൽ മാസ്‌ക്(Mask) ലഭ്യമല്ല. മാസ്കുകൾക്ക് വൻ ക്ഷാമമാണ് ന്യൂസിലാൻഡിൽ ഇപ്പോൾ. 50 എണ്ണത്തിന് 10 ഡോളർ ഉണ്ടായിരുന്ന മാസ്കുകൾ ഇപ്പോൾ 50 ഡോളർ വരെയായിട്ടുണ്ട് ഓൺലൈൻ ഷോപ്പിൽ. ഒട്ടുമിക്ക ഓൺലൈൻ ഷോപ്പിലും മാസ്കുകൾ ലഭ്യമല്ല എന്നാണ് ഇപ്പോൾ കാണുന്നത്.
കടപ്പാട്: https://www.facebook.com/newzealandmalayali/