ദുബായ്: ഐസൊലേഷൻ കാലാവധി പൂർത്തിയാക്കുന്നവർക്ക് PCR ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് DHA

UAE

എമിറേറ്റിൽ ഐസൊലേഷൻ കാലാവധി പൂർത്തിയാക്കുന്ന COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവരുമായ വ്യക്തികൾക്ക് വീണ്ടും ഒരു PCR ടെസ്റ്റ് കൂടി നടത്തേണ്ട ആവശ്യമില്ലെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി. ജനുവരി 19-നാണ് DHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഐസൊലേഷൻ കാലാവധി പൂർത്തിയാക്കുന്നത് സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങളാണ് DHA അറിയിച്ചിരിക്കുന്നത്:

  • COVID-19 രോഗബാധ സ്ഥിരീകരിച്ചവർ – ഇവർക്ക് 10 ദിവസത്തെ ഐസൊലേഷൻ കാലാവധിയാണ് നിർബന്ധമാക്കിയിട്ടുള്ളത്. പത്ത് ദിവസത്തെ ഐസൊലേഷൻ കാലാവധി പൂർത്തിയാക്കുന്നവർക്ക് ഐസൊലേഷൻ അവസാനിപ്പിക്കുന്നതിന് വീണ്ടും ഒരു PCR ടെസ്റ്റ് കൂടി നടത്തേണ്ട ആവശ്യമില്ല.
  • COVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ – ഇവർക്ക് 7 ദിവസത്തെ ക്വാറന്റീൻ കാലാവധിയാണ് നിർബന്ധമാക്കിയിട്ടുള്ളത്. ഇവർക്ക് പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത സാഹചര്യത്തിൽ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുന്ന വേളയിൽ വീണ്ടും ഒരു PCR ടെസ്റ്റ് കൂടി നടത്തേണ്ട ആവശ്യമില്ല.