ഒമാൻ: മാർച്ച് 18 വരെ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

Oman

രാജ്യത്തിന്റെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മാർച്ച് 17, 18 തീയതികളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 മാർച്ച് 16-നാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

കാറ്റിനെത്തുടർന്ന് രാജ്യത്തെ മരുഭൂമി പ്രദേശങ്ങളിലും, തുറസായ ഇടങ്ങളിലും പൊടി അനുഭവപ്പെടുന്നതിനും, കാഴ്ച്ച മറയുന്നതിനും സാധ്യത ഉള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

ഇതിന് പുറമെ, കാറ്റിനെത്തുടർന്ന് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും, മുസന്ദം ഗവർണറേറ്റിലെ തീരമേഖലകളിലും കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ 2 മുതൽ 2.5 മീറ്റർ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടാവുന്നതാണ്.