രാജ്യത്തെ ഏതാനം COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജനജീവിതം സാധാരണ രീതിയിലേക്ക് മടക്കിക്കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ ആരോഗ്യപരിചരണകേന്ദ്രങ്ങളിലും, ആശുപത്രികളിലും നടപ്പിലാക്കുന്ന ഇളവുകളുൾപ്പടെയാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ കൊറോണ വൈറസ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഈ അറിയിപ്പ് പ്രകാരം കുവൈറ്റിലെ COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ താഴെ പറയുന്ന മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്:
- ആശുപത്രികളിലും മറ്റും COVID-19 രോഗബാധിതർക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കാത്തിരിപ്പ് മേഖലകൾ ഒഴിവാക്കും. ഹോസ്പിറ്റലുകളിലും മറ്റും അടിയന്തിര സാഹചര്യങ്ങളിലുള്ള രോഗികളെ സ്വീകരിക്കുന്ന ഇടങ്ങളിൽ സാധാരണ രോഗികൾക്കും, COVID-19 രോഗബാധിതർക്കും ഒരേ കാത്തിരിപ്പ് മേഖലകൾ ഏർപ്പെടുത്തുന്നതാണ്.
- COVID-19 PCR ടെസ്റ്റ് രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർക്ക് മാത്രമാക്കി ചുരുക്കും.
- രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവരിലെ PCR പരിശോധന രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.