റമദാൻ മാസത്തിൽ ഏതാനം വകുപ്പുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഏപ്രിൽ 9-ന് രാത്രിയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പാസ്സ്പോർട്സ്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സേവന കേന്ദ്രങ്ങൾ, ഡിപ്പാർട്മെന്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യൂമെന്റസ് എന്നിവയുടെ പ്രവർത്തന സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ വകുപ്പുകൾ റമദാനിൽ പ്രവർത്തിദിനങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.