തൊഴിൽ കരാറുകളുടെ വിശ്വാസയോഗ്യത തെളിയിക്കുന്ന ഇ-സർവീസ് സംവിധാനം നവീകരിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ലേബർ വ്യക്തമാക്കി. തൊഴിൽ കരാറുകളുടെ സാധുത പരിശോധിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിച്ച് മിനിറ്റുകൾക്കുള്ളിൽ അവ സ്വയമേവ പരിശോധിച്ചുറപ്പിക്കുന്നതിന് ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഏതാനം പ്രത്യേക തൊഴിലുകളുമായി ബന്ധപ്പെട്ട തൊഴിൽ കരാറുകൾ ഒഴികെയുള്ള എല്ലാത്തരം തൊഴിൽ കരാറുകളും ഈ സംവിധാനത്തിലൂടെ പരിശോധിച്ചുറപ്പിക്കാവുന്നതാണ്. ജീവനക്കാരുടെ പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കേണ്ടി വരുന്ന ഏതാനം പ്രത്യേകമായ തൊഴിലുകളുമായി ബന്ധപ്പെട്ട കരാറുകൾ ഈ സംവിധാനത്തിലൂടെ പരിശോധിക്കാൻ സാധിക്കുന്നതല്ല.
നാഷണൽ ഓതെന്റിക്കേഷൻ സിസ്റ്റം ഉപയോഗിച്ച് കൊണ്ട് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓൺലൈൻ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയുള്ള സ്ഥാപനങ്ങൾക്ക് ഈ ഇ-സർവീസ് ഉപയോഗിക്കാവുന്നതാണ്.