പുതിയ യു എ ഇ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അഭിനന്ദിച്ചു. “യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബുദാബി ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് എന്റെ ആശംസകൾ”, അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
“അദ്ദേഹത്തിന്റെ ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വത്തിന് കീഴിൽ ഞങ്ങളുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.”, മോഡി കൂട്ടിച്ചേർത്തു.
അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യു എ ഇയുടെ പുതിയ പ്രസിഡന്റായി യു എ ഇ സുപ്രീം കൗൺസിൽ 2022 മെയ് 14-ന് തിരഞ്ഞെടുത്തിരുന്നു.
WAM [Cover Image: ‘Mohamed bin Zayed and Indian PM discuss bilateral ties’, A file photo from 2019, WAM.]