സൗദി അറേബ്യ: ഞായറാഴ്ച വരെ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജസാൻ, അസീർ, അൽ ബാഹ, മക്ക തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മക്ക, മദീന, അൽ ജൗഫ്, ഹൈൽ എന്നിവിടങ്ങളിലും, റിയാദ് വരെയുള്ള കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Cover Image: File photo of rain in Al Baha, Saudi Press Agency.