പിടിച്ചെടുക്കപ്പെട്ട ശേഷം ആറ് മാസത്തെ കാലാവധി പൂർത്തിയാക്കിയിട്ടുള്ള വാഹനങ്ങളുടെ ഉടമകളോട് കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റുമായി ബന്ധപ്പെടാൻ ഷാർജ സിറ്റി മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി. മുനിസിപ്പാലിറ്റിയുടെ സാമൂഹിക മാധ്യമ അകൗണ്ടുകളിലൂടെയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് പങ്ക് വെച്ചത്.
പിടിച്ചെടുക്കപ്പെട്ട ശേഷം 6 മാസത്തെ കാലാവധി കഴിഞ്ഞ വാഹനങ്ങൾ, മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ, മറ്റു യന്ത്രസാമഗ്രികൾ എന്നിവയുടെ ഉടമസ്ഥർ (ഇവ വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാത്തവർ) ജൂലൈ 11, തിങ്കളാഴ്ച മുതൽ നാല് ദിവസത്തിനകം കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റുമായി ബന്ധപ്പെടേണ്ടതാണ്. ഇൻഡസ്ട്രിയൽ ഏരിയ 5-ലെ ഡിപ്പാർട്ടമെന്റ് ഓഫീസുമായാണ് ഇവർ ബന്ധപ്പെടേണ്ടത്.
ഇത്തരത്തിൽ നാല് ദിവസത്തിനകം ബന്ധപ്പെടാത്ത ഉടമകളുടെ പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾ, യന്ത്രസാമഗ്രികൾ മുതലായവ പൊതു ലേലത്തിൽ വിൽക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.