ഖത്തർ: ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ ജൂലൈ 23 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

GCC News

2022 ജൂലൈ 23 മുതൽ ആറ് ദിവസത്തേക്ക് ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ചിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ജൂലൈ 21-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ദോഹയിൽ നിന്നും, കട്ടാരയിൽ നിന്നുമുള്ള വാഹനങ്ങളെ പേളുമായി ബന്ധിപ്പിക്കുന്ന പേൾ ജംഗ്ഷനിൽ നിന്ന് വലത്തോട്ടുള്ള തിരിവാണ് 2022 ജൂലൈ 23-ന് 1 am മുതൽ അടയ്ക്കുന്നത്. മേഖലയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.

ദോഹയിൽ നിന്നുള്ള വാഹനങ്ങൾക്ക് പേൾ ഇന്റർചേഞ്ച് ടണലിലൂടെ സഞ്ചരിച്ച ശേഷം അടുത്ത ജംഗ്ഷനിൽ നിന്ന് പേൾ ഭാഗത്തേക്ക് യു-ടേൺ എടുക്കാവുന്നതാണ്. കട്ടാരയിൽ നിന്നുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള തിരിവിന് മുൻപുള്ള ആദ്യത്തെ ആക്സസ് റോഡ് ഉപയോഗിക്കാമെന്നും, തുടർന്ന് പ്രാദേശിക റോഡുകളിലൂടെ സഞ്ചാരം തുടരാമെന്നും പബ്ലിക് വർക്സ് അതോറിറ്റി കൂട്ടിച്ചേർത്തു.