ഒമാൻ: മാസപ്പിറവി ദൃശ്യമായില്ല: മുഹറം ഒന്ന് ജൂലൈ 30-ന്

GCC News

ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷപ്പിറവി 2022 ജൂലൈ 30, ശനിയാഴ്ച്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് (MERA) അറിയിച്ചു. ജൂലൈ 28-ന് വൈകീട്ടാണ് MERA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/meraoman/status/1552674717991067649

2021 ജൂലൈ 28-ന് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന്, ജൂലൈ 29 ദുൽ ഹജ്ജിലെ അവസാന ദിനമായിരിക്കുമെന്നും, 2022 ജൂലൈ 30 മുഹറത്തിലെ ആദ്യ ദിനമായി കണക്കാക്കുമെന്നും MERA വ്യക്തമാക്കി. ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2022 ജൂലൈ 31, ഞായറാഴ്ച ഒമാനിൽ പൊതു അവധി നൽകിയിട്ടുണ്ട്.

മുഹറം ഒന്ന് ശനിയാഴ്ച്ചയായതിനാലാണ് പകരമായി ഞായറാഴ്ച്ച പ്രത്യേക അവധി നൽകിയിരിക്കുന്നത്. ഈ അവധി ഒമാനിലെ പൊതു, സ്വകാര്യ മേഖലകൾക്ക് ബാധകമാണ്.