സൗദി അറേബ്യ: ഓഗസ്റ്റ് 21 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

GCC News

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ഓഗസ്റ്റ് 21, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ ജനങ്ങളോട് സൗദി സിവിൽ ഡിഫൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അസിർ, അൽ ബാഹ, നജ്‌റാൻ, ജസാൻ, മക്ക, മദീന, ഹൈൽ, തബൂക് മുതലായ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

റിയാദ്, ഖാസിം, ഈസ്‌റ്റേൺ പ്രൊവിൻസ് മുതലായ മേഖലകളിൽ സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളത്തിന്റ കുത്തൊഴുക്കിന് സാധ്യതയുള്ള ഇടങ്ങളിൽ നിന്നും, ഡാമുകൾ ഉൾപ്പടെയുള്ള ജലാശയങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.