ദാർസൈത് പാലത്തിൽ 2022 സെപ്റ്റംബർ 7, ബുധനാഴ്ച മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. വാദി അൽ കബീറിലേക്ക് സഞ്ചരിക്കുന്ന ദിശയിലാണ് ഈ നിയന്ത്രണം.
2022 സെപ്റ്റംബർ 7-ന് വൈകീട്ട് മുതൽ 2022 സെപ്റ്റംബർ 30, വെള്ളിയാഴ്ച വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. റോയൽ ഒമാൻ പൊലീസിന് കീഴിലുള്ള ട്രാഫിക് വിഭാഗവുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ പാലത്തിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണമെന്നാണ് മുൻസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്. മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ജാഗ്രത പുലർത്തണമെന്നും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.