ദുബായ്: പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി ഡിസംബറിൽ പൂർത്തിയാകുമെന്ന് മുനിസിപ്പാലിറ്റി

featured GCC News

എമിറേറ്റിലെ പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി 2022 ഡിസംബറിൽ പൂർത്തിയാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ഒക്ടോബർ 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ പ്രധാന ടൂറിസം ആകർഷണങ്ങളായ ബീച്ചുകൾ വികസിപ്പിക്കുന്നതിനും, ഭംഗിവരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ദുബായിലെ ടൂറിസം മേഖലയിലെ ഏറ്റവും പ്രധാനമായ ആകർഷണങ്ങളാണ് ബീച്ചുകളെന്നും അവ നവീകരിക്കുന്നതിനും, വൃത്തിയാക്കി സൂക്ഷിക്കുന്നതിനും വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്നും മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി വ്യക്തമാക്കി.

അൽ മംസാർ കോർണിഷ്, ജുമേയ്‌റാഹ് 1, ജുമേയ്‌റാഹ് 3 എന്നീ ബീച്ചുകളുടെ നവീകരണത്തിന് പുറമെ ഉം സുഖേയിം 1 ബീച്ചിന്റെ വിസ്തൃതി കൂട്ടുന്നതിനുള്ള നടപടികളും ഈ പദ്ധതിയുടെ കീഴിൽ വരുന്നതാണ്.