സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ 2022 ഒക്ടോബർ 20 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ഒക്ടോബർ 20-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ സുൽഫി റൌണ്ട്എബൗട്ടിൽ നിന്ന് അൽ ഖൗദ് മേഖലയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം ബാധകമാകുന്നത്. 2022 ഒക്ടോബർ 20 മുതൽ 2022 ഒക്ടോബർ 23, ഞായറാഴ്ച വരെയാണ് ഈ നിയന്ത്രണം.
പാതയിലെ അറ്റകുറ്റപണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്താനും, വഴിയടയാളങ്ങൾ കൃത്യമായി പാലിക്കാനും മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.