2022 ഒക്ടോബർ 21 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ രണ്ട് ദശലക്ഷത്തിലധികം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. ഈ കാലയളവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പ്രതിദിനം 215000 യാത്രികർ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാലയങ്ങളിലെ അവധിദിനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പത്ത് ദിവസം വിമാനത്താവളത്തിൽ അസാധാരണമായവിധത്തിലുള്ള തിരക്ക് അനുഭവപ്പെടുന്നത്.
ഈ കാലയളവിലെ ഏറ്റവും തിരക്കേറിയ ദിവസം 2022 ഒക്ടോബർ 30 ആയിരിക്കുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. 2022 ഒക്ടോബർ 30-ന് മാത്രം 259000-ൽ പരം യാത്രികർ ഈ വിമാനത്താവളത്തിലൂടെ കടന്ന് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
WAM