ഉംറ അനുഷ്ഠിക്കുന്നതിനായി വിദേശത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെയുള്ള പരിരക്ഷ ഉറപ്പാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് രേഖകൾ നിർബന്ധമാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത് വിസ ഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അടിയന്തിര ചികിത്സ ആവശ്യമാകുന്ന സന്ദർഭങ്ങൾ, COVID-19 രോഗബാധ, അപകടങ്ങൾ, മരണം തുടങ്ങിയവ ഈ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുന്നു. വിമാനം റദ്ദ് ചെയ്യപ്പെടുന്നതും, വൈകി പുറപ്പെടുന്നതും ഉൾപ്പടെയുള്ള സന്ദർഭങ്ങളും ഈ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.