ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി LMRA പരിശോധന നടത്തി

featured GCC News

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ് ഗവർണറേറ്റിലും, ക്യാപിറ്റൽ ഗവർണറേറ്റിലും പ്രത്യേക പരിശോധനകൾ നടത്തി.

2022 ഒക്ടോബർ 23-നാണ് LMRA മുഹറഖ് ഗവർണറേറ്റിൽ പരിശോധന നടത്തിയത്. മുഹറഖ് ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികൾ ഒത്ത് ചേരുന്ന ഇടങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ LMRA സംഘം പരിശോധനകൾ നടത്തി.

നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സുമായി (NPRA) ചേർന്നാണ് LMRA ഈ പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും, നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

2022 ഒക്ടോബർ 22-നാണ് LMRA ക്യാപിറ്റൽ ഗവർണറേറ്റിൽ പരിശോധന നടത്തിയത്. ഈ പരിശോധനകളുടെ ഭാഗമായി ഏതാനം പേരെ അറസ്റ്റ് ചെയ്തതായും LMRA അറിയിച്ചിട്ടുണ്ട്. വരും ദിനങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.