ഖത്തർ: ‘ദോഹ മൗണ്ടൈൻസ്’ കലാശില്പം അനാച്ഛാദനം ചെയ്‌തു

featured GCC News

റാസ് അബൂ അബൗദ് കടൽത്തീരത്ത് സ്ഥാപിച്ചിട്ടുള്ള ‘ദോഹ മൗണ്ടൈൻസ്’ കലാശില്പം ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ H.E. ഷെയ്‌ഖ അൽ മയാസാ ബിൻത് ഹമദ് അൽ താനി അനാച്ഛാദനം ചെയ്‌തു. 2022 ഒക്ടോബർ 23-നാണ് ഈ കലാശില്പം അനാച്ഛാദനം ചെയ്‌തത്.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: Qatar News Agency.

ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡണ്ട് H.E. ഷെയ്ഖ് ജോയൻ ബിൻ ഹമദ് അൽ താനി, മറ്റു ഉദ്യോഗസ്ഥർ, കായികതാരങ്ങൾ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.

Source: Qatar News Agency.

സ്റ്റേഡിയം 974-ലിന് അരികിലായാണ് ഈ കലാശില്പം ഒരുക്കിയിട്ടുള്ളത്. സ്വിസ്സ് കലാകാരൻ ഊഗോ റാൻഡിനാനാണ് ഈ കലാശില്പം നിർമ്മിച്ചിരിക്കുന്നത്.

Source: Qatar Olympic Committee.

ഒളിംപിക് റിങ്ങുകളുടെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ‘ദോഹ മൗണ്ടൈൻസ്’ രൂപകൽപന ചെയ്തിരിക്കുന്നത്.

Source: Qatar Olympic Committee.

രാജ്യത്തിന്റെ വികസനത്തിൽ കായിക മേഖലയ്ക്കുള്ള സ്ഥാനം വെളുപ്പെടുത്തുന്നതാണ് ഈ കലാശില്പം.

Cover Image: Qatar Olympic Committee.