കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലും സൗദിയിലും 10, 12 ക്ളാസുകളിലേക്കായി മാർച്ച് 13 മുതൽ നടക്കാൻ ബാക്കിയുള്ള മുഴുവൻ CBSE പരീക്ഷകളും റദ്ദാക്കിയതായി സ്ഥിരീകരണം.
കുവൈറ്റിൽ പൊതു അവധിയും വിദ്യാലയങ്ങൾക്ക് കർശന അവധിയും നടപ്പിലാക്കിയതോടെ മാർച്ച് 13 മുതൽ മാർച്ച് 26 വരെയുള്ള എല്ലാ CBSE പരീക്ഷകളും റദ്ദ് ചെയ്തിട്ടുണ്ട്. മാർച്ച് 29-നു ശേഷമുള്ള പരീക്ഷകളുടെ തീരുമാനം അപ്പോളത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനിക്കും. പരീക്ഷകൾ മുൻനിശ്ചയപ്രകാരം നടാത്താനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്ന് ഇവ റദ്ദാക്കാൻ വ്യാഴാഴ്ച്ച തീരുമാനിക്കുകയായിരുന്നു.
സമാനമായ തീരുമാനത്തിലൂടെ സൗദി അറേബ്യയിലും മാർച്ച് 13 മുതൽ നിലവിലെ എല്ലാ CBSE പരീക്ഷകളും റദ്ദ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പുകൾ വിദ്യാലയങ്ങൾ രക്ഷിതാക്കളുമായി പങ്കു വെച്ചിട്ടുണ്ട്.
ഇവർക്കായി സ്കൂളുകളിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വന്ന ശേഷം CBSE പ്രത്യേക പരീക്ഷകൾ നടത്തുന്നതിനാണ് സാധ്യത.