ഖത്തർ: വരുംദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം; അന്തരീക്ഷ താപനില താഴും

GCC News

2022 ഡിസംബർ 7, ബുധനാഴ്ച മുതൽ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ഡിസംബർ 5-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2022 ഡിസംബർ 7 മുതൽ ഡിസംബർ 10, ശനിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏതാനം ഇടങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ കാലയളവിൽ തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിൽ ആറ് മുതൽ പതിനാറ് നോട്ട് വരെ വേഗതയിൽ കാറ്റ് വീശുന്നതിനും, ഇടിയോടൊപ്പം 25 നോട്ടിൽ കൂടുതൽ ശക്തിയിൽ കാറ്റടിക്കുന്നതിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡിസംബർ 10 മുതൽ രാജ്യത്തെ അന്തരീക്ഷ താപനില താഴുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Cover Image: Qatar News Agency.