അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ എല്ലാ COVID-19 സേവനകേന്ദ്രങ്ങളും അടയ്ക്കുന്നതായി SEHA

UAE

2022 ഡിസംബർ 31 മുതൽ, അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ, തങ്ങളുടെ കീഴിലുള്ള എല്ലാ COVID-19 സേവനകേന്ദ്രങ്ങളുടെയും പ്രവർത്തനം അവസാനിപ്പിക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് (SEHA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതെ സമയം, എമിറേറ്റിലെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്നും, മെഡിക്കൽ സെന്ററുകളിൽ നിന്നും, ഫാർമസികളിൽ നിന്നും, SEHA ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്നും COVID-19 വാക്സിൻ, PCR ടെസ്റ്റിംഗ് മുതലായ സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചിട്ടുണ്ട്.

തങ്ങളുടെ COVID-19 സേവനങ്ങൾ അടയ്ക്കുന്നതായുള്ള SEHA-യുടെ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം പ്രത്യേക കേന്ദ്രങ്ങൾ ഒഴികെയുള്ള ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്നും COVID-19 സേവനങ്ങൾ ലഭ്യമാണെന്ന് DoH അറിയിച്ചിട്ടുള്ളത്.

WAM