സൗദി അറേബ്യ: സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ 15 ദിവസത്തെ കർശന നിയന്ത്രണങ്ങൾ

GCC News

കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ 15 ദിവസത്തേക്ക് ജീവനക്കാർ പ്രവേശിക്കുന്നത് തടയുന്നതുൾപ്പടെ കർശന നിയന്ത്രണങ്ങളുമായി സൗദി സർക്കാർ. ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കി കൊണ്ട് വൈറസിന്റെ വ്യാപനം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് കൊറോണാ ബാധിതരുടെ എണ്ണം 171 ആയതിനു പിന്നാലെയാണ് മാർച്ച് 18, ബുധനാഴ്ച്ച സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിലെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവരം സർക്കാർ അറിയിച്ചത്.

വൈദ്യുതി, വാര്‍ത്താവിനിമയം, ജലവിതരണം തുടങ്ങിയ അടിയന്തിരസ്വഭാവമുള്ള രംഗങ്ങളിലൊഴികെ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെല്ലാം ഈ നിർദ്ദേശം ബാധകമാക്കിയിട്ടുണ്ട്. എല്ലാ സ്വകാര്യ കമ്പനികളോടും അവരുടെ പ്രധാന ഓഫീസുകളിൽ ജീവനക്കാർ നേരിട്ട് വരുന്നത് കുറയ്ക്കാനും, ജീവനക്കാർക്ക് വിദൂര സംവിധാനങ്ങളിലൂടെ ജോലികൾ ചെയ്യാനുള്ള നടപടികൾ നടപ്പിലാക്കാനും ആണ് നിർദ്ദേശം. ഇത്തരം കമ്പനികളുടെ ബ്രാഞ്ച് ഓഫിസുകളിൽ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള എണ്ണം ജീവനക്കാരെ മാത്രമായി പ്രവേശനം നിയന്ത്രിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ ഉറപ്പാക്കേണ്ട ശുചിത്വ, ആരോഗ്യ സുരക്ഷാ നിബന്ധനകളും കര്ശനമാക്കിയിട്ടുണ്ട്.

1 thought on “സൗദി അറേബ്യ: സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ 15 ദിവസത്തെ കർശന നിയന്ത്രണങ്ങൾ

Comments are closed.