ഖത്തർ: അൽ സൈലിയ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി പബ്ലിക് വർക്സ് അതോറിറ്റി

GCC News

നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം അൽ സൈലിയ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 ഫെബ്രുവരി 20-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഇതോടൊപ്പം പുതിയതായി നിർമ്മിച്ചിട്ടുള്ള രണ്ട് ഇന്റർസെക്ഷനുകളും ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ട്.

Source: Qatar Public Works Authority.

മുഐതേർ, പ്ലാസ്റ്റിക്ക് ഇന്റർസെക്ഷനുകളാണ് പുതിയതായി തുറന്ന് കൊടുത്തിരിക്കുന്നത്.

Source: Qatar Public Works Authority.

നേരത്തെ മുഐതേർ സ്പോർട്സ് ക്ലബ് റൗണ്ട്എബൗട്ട്, പ്ലാസ്റ്റിക്ക് റൗണ്ട്എബൗട്ട് എന്ന പേരുകളിൽ അറിയപ്പെട്ടിരുന്ന റൗണ്ട്എബൗട്ടുകളെ സിഗ്നലുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഇന്റർസെക്ഷനുകളായി നവീകരിക്കുന്നതിനുള്ള നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇവ തുറന്ന് കൊടുത്തിരിക്കുന്നത്. ഈ മേഖലയിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും, കൂടുതൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്ന രീതിയിൽ റോഡിൻറെ ശേഷി ഉയർത്തുന്നതിന്റെയും ഭാഗമായാണ് ഈ പ്രവർത്തനം.

Source: Qatar Public Works Authority.

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായ ഉൾകൊള്ളുന്ന മേഖലയിലേക്ക് കൂടുതൽ സുഗമമായ ഗതാഗത സൗകര്യങ്ങൾ നൽകുന്നതിനായാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ദോഹ സിറ്റി സെക്ഷൻ ചീഫ് എൻജിനീയർ. മൂസ അൽ സൊവൈദി അറിയിച്ചു. ഗ്രേറ്റർ ദോഹ പദ്ധതിയുടെ ഒമ്പതാം ഘട്ടത്തിന്റെ ഭാഗമായി അൽ സൈലിയ റോഡിലെ ലാൻഡ്സ്കേപിങ്ങ് പ്രവർത്തനങ്ങൾ, തുവാർ അൽ ഹെറാത്തി സ്ട്രീറ്റ്, അൽ ഹമ്മ് സ്ട്രീറ്റ് എന്നിവയുടെ തെക്കൻ മേഖലയിലെ നിർമ്മാണപ്രവർത്തനങ്ങൾ എന്നിവ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: Qatar Public Works Authority.