‘എമിറേറ്റ്സ്’ ഇന്ത്യയിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനി

GCC News

ഇന്ത്യയിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനി എമിറേറ്റ്സ് ആണെന്ന് ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഫെബ്രുവരി 27-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2022-ന്റെ അവസാന പാദത്തിലെ DGCA കണക്കുകൾ അനുസരിച്ച്, ഇന്ത്യയിലെ എല്ലാ ആഭ്യന്തര വിമാനക്കമ്പനികളെയും ഉൾപ്പെടുത്തിയാൽ എമിറേറ്റ്സ് രാജ്യത്തെ മൂന്നാമത്തെ വലിയ കാരിയർ കൂടിയാണ്.

“ഇന്ത്യ ലോകത്തിന്റെ അടുത്ത സാമ്പത്തിക ശക്തികേന്ദ്രമാകാൻ പോകുന്നു. അതിനാൽ, വ്യോമഗതാഗതത്തിന്റെ ആവശ്യം ഉടൻ കുറയാനുള്ള സാധ്യത ഞങ്ങൾ കാണുന്നില്ല. കുറഞ്ഞത് അടുത്ത അഞ്ച് മുതൽ 10 വർഷം കാലത്തേക്കെങ്കിലും വ്യോമഗതാഗതത്തിന്റെ ആവശ്യം കൂടുമെന്നത് ഉറപ്പാണ്.”, എമിറേറ്റ്സ് ഇന്ത്യ, നേപ്പാൾ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുണമെന്ന ആവശ്യം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിപുലീകരിച്ച ഉഭയകക്ഷി വിമാന സർവീസ് കരാറിനുള്ള ആവശ്യം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. മിക്കവാറും എല്ലാ ഇന്ത്യൻ വിമാനക്കമ്പനികളുമായും എമിറേറ്റ്സിന് ഇതിനകം ഇന്റർലൈൻ കരാറുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ്ക്കും ഇന്ത്യയ്ക്കുമിടയിൽ എമിറേറ്റ്സ് പ്രതിവാരം 334 വിമാന സർവീസുകൾ നടത്തുന്നുണ്ട്. എമിറേറ്റ്‌സിൽ ഈ റൂട്ടിൽ കഴിഞ്ഞ വർഷം മാത്രം 4.45 ദശലക്ഷം പേരാണ് യാത്ര ചെയ്തത്.

With inputs from WAM.