സൗദി അറേബ്യ: വ്യാപാരമുദ്ര എന്ന രീതിയിലും പരസ്യങ്ങൾക്ക് വേണ്ടിയും ദേശീയ പതാക ഉപയോഗിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

featured GCC News

വ്യാപാരമുദ്ര എന്ന രീതിയിലും, പരസ്യങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കരുതെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2023 മാർച്ച് 10-നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

“വ്യാപാരമുദ്ര എന്ന രീതിയിലും, വാണിജ്യ ഉത്പന്നങ്ങളുടെ പരസ്യത്തിനായും, നിയമാനുസൃതമല്ലാത്ത മറ്റു ആവശ്യങ്ങൾക്കായും സൗദി ദേശീയ പതാക ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.”, പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സൗദി ഫ്ലാഗ് ലോയിലെ ആർട്ടിക്കിൾ 15 പ്രകാരമാണ് ഈ വിലക്ക്. സൗദി ദേശീയ പതാകാദിനത്തിന്റെ പശ്ചാത്തലത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

രാജ്യത്തിന്റെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികൾക്കും, വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കാൻ സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് നേരത്തെ നിർദ്ദേശിച്ചിരുന്നു.