യു എ ഇ: GCC രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ പ്രവേശന നടപടികൾ

GCC News

മാർച്ച് 21 മുതൽ യു എ ഇയിലേക്ക് പ്രവേശിക്കാൻ GCC രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കുന്നതായി അധികൃതർ വ്യക്തമാക്കി. മാർച്ച് 21 രാവിലെ 10 മണി മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ഈ നടപടി. ശനിയാഴ്ച്ച മുതൽ രാജ്യത്തു പ്രവേശിക്കുന്ന GCC പൗരന്മാർക്ക് ആരോഗ്യ പരിശോധനകളും നിർബന്ധമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യു എ ഇയിൽ വീടുകളുള്ള GCC പൗരന്മാർക്ക് അവരുടെ വീടുകളിലും, ഇല്ലാത്തവർക്ക് ആരോഗ്യ സുരക്ഷാ അധികൃതർ നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളിലുമാണ് 14 ദിവസത്തെ ഹോം ക്വാറന്റീനിൽ തുടരേണ്ടിവരിക.