ഒമാൻ: സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് MERA മുന്നറിയിപ്പ് നൽകി

GCC News

സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിൽ നിന്നുള്ള സാമ്പത്തിക സഹായം എന്ന രീതിയിൽ വ്യക്തികളെ കബളിപ്പിച്ച് കൊണ്ട് വിവിധ തട്ടിപ്പുകൾ ലക്ഷ്യമിടുന്ന ഈ വെബ്സൈറ്റിനെ കുറിച്ച് ജാഗ്രത പുലർത്താൻ MERA നിർദ്ദേശം നൽകിയിട്ടുണ്ട്.

2023 ഏപ്രിൽ 4-നാണ് MERA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ വ്യാജ വിലാസം താഴെ നൽകിയിട്ടുള്ള ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നതാണ്.

മേൽപ്പറഞ്ഞ വെബ്സൈറ്റ് വിലാസവുമായി മന്ത്രാലയത്തിന് യാതൊരു ബന്ധവുമില്ലെന്നും, ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും MERA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവർക്ക് 90 റിയാൽ സാമ്പത്തിക സഹായമായി മന്ത്രാലയം ലഭ്യമാക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രചരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Cover Image: Pixabay.