ഷാർജ: ഗതാഗത തടസം നേരിട്ടിരുന്ന എല്ലാ റോഡുകളും തുറന്നു

GCC News

എമിറേറ്റിൽ കഴിഞ്ഞ ആഴ്ചയുണ്ടായ അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങൾ മൂലം ഗതാഗത തടസം നേരിട്ടിരുന്ന എല്ലാ റോഡുകളും തുറന്നു കൊടുത്തതായി ഷാർജ അധികൃതർ വ്യക്തമാക്കി. 2024 ഏപ്രിൽ 24-ന് വൈകീട്ടാണ് ഷാർജ അധികൃതർ ഇക്കാര്യം അറിയിച്ചത്.

കനത്ത മഴയെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ട എല്ലാ റോഡുകളും തുറന്നതായി ഷാർജ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചിട്ടുണ്ട്.

ജനജീവിതം സാധാരണ രീതിയിലേക്ക് മടങ്ങിയതോടെ കിംഗ് ഫൈസൽ പള്ളിയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന റിലീഫ് ടെന്റ് ഒഴിവാക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.