ദുബായ്: ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കി നൽകും

featured GCC News

എമിറേറ്റിൽ 2024 ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കി നൽകുമെന്ന് ദുബായ് പോലീസ് അറിയിച്ചു. 2024 ഏപ്രിൽ 24-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ദുബായിൽ അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങൾ അനുഭവപ്പെട്ട 2024 ഏപ്രിൽ 16, ചൊവ്വാഴ്ച ചുമത്തപ്പെട്ട എല്ലാ ട്രാഫിക് പിഴതുകകളും ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി വ്യക്തമാക്കി.

അസാധാരണമായ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്കൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.