ഷാർജ: അസ്ഥിര കാലാവസ്ഥയുടെ അവസരത്തിലുണ്ടായ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദ് ചെയ്തു

featured UAE

എമിറേറ്റിൽ കഴിഞ്ഞ ആഴ്ചയുണ്ടായ അസ്ഥിര കാലാവസ്ഥയുടെ അവസരത്തിൽ രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദ് ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു. 2024 ഏപ്രിൽ 22-നാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം.
കഴിഞ്ഞ ആഴ്ച ഷാർജയിൽ അനുഭവപ്പെട്ട അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങളുടെ വേളയിൽ ഉണ്ടായ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദ് ചെയ്യാൻ ഷാർജ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് സാരി അൽ ഷംസി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യത്ത് പെയ്ത ഏറ്റവും ശക്തമായ മഴയ്ക്ക് യു എ ഇ 2024 ഏപ്രിൽ 16-ന് സാക്ഷ്യം വഹിച്ചിരുന്നു.