യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. 2023 ഏപ്രിൽ 29-ന് ദുബായിലെ അൽ മർമൂമിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. യു എ ഇയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനും, ആഗോളതലത്തിൽ വിവിധ മേഖലകളിൽ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതിനും, ശോഭനമായ ഒരു ഭാവി കൈവരിക്കുന്നതിനും ആവശ്യമായ നടപടികൾ ഇരുവരും ഈ കൂടിക്കാഴ്ച്ചയിൽ വിശകലനം ചെയ്തു.

യു എ ഇ വൈസ് പ്രസിഡന്റ് H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഈ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. ബഹിരാകാശ മേഖലയിൽ ഉൾപ്പടെ വിവിധ മേഖലകളിൽ അടുത്തകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളിൽ യു എ ഇ നേതാക്കൾ അഭിമാനം പ്രകടിപ്പിച്ചു.

ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയായി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായിയുടെ രണ്ടാം ഉപഭരണാധികാരിയായി H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

WAM